മാധ്യമ രംഗത്തെ മികവിനുള്ള ടി എൻ ഗോപകുമാർ സ്മാരക മാധ്യമ പുരസ്കാരത്തിന് ടി വി ശിവദാസ് അർഹനായി

വടക്കഞ്ചേരി:മാധ്യമ രംഗത്തെ മികവിനുള്ള ടി എൻ ഗോപകുമാർ സ്മാരക മാധ്യമ പുരസ്കാരത്തിന് ടി വി ശിവദാസ് അർഹനായി.മാധ്യമ രംഗത്ത്
സുദീർഘമായ പത്രപ്രവർത്തന പാരമ്പര്യമുള്ള അദ്ദേഹം ദേശാഭിമാനി ദിനപത്രത്തിൽ 16 വർഷത്തിൽ കൂടുതലായി റിപ്പോർട്ടറായി പ്രവർത്തിച്ചു വരുന്നു.പാലക്കാട് ജില്ലയിലെ
ദൃശ്യ മാധ്യമ രംഗത്ത് അറിയപ്പെടുന്ന പ്രാദേശിക ചാനലായ സ്റ്റാർനെറ്റ് ന്യൂസിന്റെ എഡിറ്ററായി തന്റെ കരിയർ ആരംഭിച്ച ശ്രീ ശിവദാസ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആത്മാർത്ഥതയുടെയും നിഷ്പക്ഷതയുടെയും പ്രതീകമായി പ്രവർത്തിച്ചു വരുന്നു.
പാവപ്പെട്ടവരുടെയും കർഷകരുടെയും ദുരിതങ്ങളും ജീവിത പ്രശ്നങ്ങളും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന നിരവധി ലേഖനങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. അദ്ദേഹത്തിന്റെ തൂലിക അധികാര കേന്ദ്രങ്ങളുടെ കണ്ണുതുറപ്പിക്കുകയും നിരവധി ജനോപകാരപ്രദമായ നടപടികൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ കേരള ജേർണ്ണലിസ്റ്റ് യൂണിയൻ ജില്ല പ്രസിഡൻറ്റും, വടക്കഞ്ചേരി പ്രസ്സ് ക്ലബിന്റെ പ്രസിഡൻറ്റുമാണ്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *