വടക്കഞ്ചേരി: അപകടകരമായ നിലയിൽ ജീപ്പ് ഓടിച്ചതിന് ഒരാൾ അറസ്റ്റിൽ. മദ്യലഹരിയിൽ അപകടകരമായ നിലയിൽ ജീപ്പ് ഓടിച്ചതുമായി ബന്ധപ്പെട്ട് കിഴക്കഞ്ചേരി വക്കാല ചരപറമ്പിൽ വീട്ടിൽ സുന്ദരൻ (60) നെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കഞ്ചേരി പാളയം ഇറക്കത്തിലാണ് അപകടകരമായ നിലയിൽ വാഹനം ഓടിച്ചത്.മദ്യലഹരിയിൽ വെട്ടിച്ച് വാഹനം ഓടിക്കുന്നതിനിടയിൽ ഭാഗ്യം കൊണ്ടാണ് എതിരെ വന്ന യാത്രക്കാർ രക്ഷപ്പെട്ടത്.പിന്നീട് ജീപ്പ് റോഡരികിലെ മതിലിൽ ഇടിച്ച് നില്ക്കുകയായിരുന്നു.പുറകെ വന്ന കാറിലെ യാത്രക്കാർ ദൃശ്യങ്ങൾ ചിത്രീകരിച്ച് പൊലീസിന് അയച്ച് കൊടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
