വടക്കഞ്ചേരി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ലഹരി വിരുദ്ധ റാലിയും, സൗഹൃദ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചു.വടക്കഞ്ചേരി ജനമൈത്രി പൊലീസ്, ഫയർ ഫോഴ്സ്, കേരള വ്യപാരി സംരക്ഷണ സമിതി, മലബാർ കബ്ബ്, റോട്ടറി ക്ലബ്ബ് ഓഫ് വടക്കഞ്ചേരി, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ്, കെ എസ് ഇ ബി, കെ എസ് ആർ ടി സി, എക്സൈസ്, വടക്കഞ്ചേരി പ്രസ്സ് ക്ലബ്ബ്, ഫ്ലമിംങ്ങ്ഗോ ക്രിക്കറ്റ് അക്കാദമി എന്നിവരുടെ നേത്യത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആലത്തൂർ ഡി വൈ എസ് പി വി എസ് ദിനരാജ് ഉദ്ഘാടനം ചെയ്തു.സി ഐ ടി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.എസ് ഐ വിവേക് നാരായണൻ, പഞ്ചായത്ത് പ്രസിഡൻ്റ് സി പ്രസാദ്, വൈസ് പ്രസിഡൻ്റ് ശശികല, ബോബൻ ജോർജ്, സി കെ അച്ചുതൻ, പി സുജീഷ്, കെ എസ് ബാബുരാജൻ, സി ആർ ഭവദാസ്, ഷാജു എന്നിവർ സംസാരിച്ചു.
