മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത നീലിപാറയിൽ
ഓട് കയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ച് രണ്ടു സ്കൂൾ കുട്ടികൾക്ക് പരിക്ക്. കുട്ടികളെ ഇടിച്ചതിനുശേഷം പിക്കപ്പ് വാൻ
നിയന്ത്രണം വിട്ടു റോഡിന് കുറുകെ മറിഞ്ഞു.
പരിക്കേറ്റ കുട്ടികളെ ആലത്തൂര്‍ അസീസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടകാരണം വ്യക്തമല്ല. റോഡിൽ ഓഡുകൾ പൊട്ടി ചിന്നി ചിതറിയതിനാൽ ദേശീയപാതയിൽ കനത്ത ഗതാഗത തടസ്സം അനുഭവപ്പെട്ടു. തൃശ്ശൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന ട്രാക്കിലാണ് അപകടം നടന്നത്.
