മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത ആറാം കല്ലിൽ കാറിടിച്ച് 49 കാരൻ മരിച്ചു

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത ആറാം കല്ലിൽ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചാണ് അപകടം. തിരുവനന്തപുരം സ്വദേശിയായ 49 വയസ്സുള്ള ഷാജി കുമാറാണ് മരിച്ചത്. ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു ഷാജികുമാർ. തൃശ്ശൂരിൽ നിന്നും ആറാം കല്ലിൽ വന്ന് ബസ്സിറങ്ങി ലോഡ്ജിലേക്ക് പോകുന്നതിനായി ദേശീയപാത മുറിച്ചു കടക്കുന്നതിനിടയാണ് അമിത വേഗതയിൽ എത്തിയ കാർ ഷാജി കുമാറിനെ ഇടിച്ചുതെറിപ്പിച്ചത് ഇടിയുടെ ആഘാതത്തിൽ മുകളിലേക്ക് തെറിക്കുകയും തുടർന്ന് കാറിൻറെ ചില്ലിലേക്ക് വന്നു പതിക്കുകയും ആയിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഷാജികുമാർ മരണപ്പെട്ടു. ചുരുങ്ങിയ കാലം കൊണ്ട് പ്രദേശത്ത് നിരവധി പേരാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട മരിച്ചത്.
മണ്ണുത്തി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *