അടിപ്പെരണ്ടയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നെന്മാറ: കഴിഞ്ഞ ദിവസം 26-07-2025 രാവിലെ അടിപ്പെരണ്ടയിൽ നിന്നും കാണാതായ മണ്ണാംകുളമ്പ് എ. ഉമ്മർ ഫാറൂക്കിനെയാണ് (45) മംഗലം ഡാമിന് സമീപമുള്ള വീഴിലി പുഴ പാലത്തിനടിയിൽ നിന്നും കണ്ടെത്തിയത്.അടിപ്പെരണ്ട പുഴയിൽ വെള്ളം ഉയരുമ്പോൾ ഉമ്മർ തേങ്ങ പിടിക്കാൻ പോകാറുള്ളതായി ബന്ധുക്കൾ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വൈകീട്ട് പുഴയോരത്ത് പരിശോധന നടത്തിയിരുന്നു. ഞായറാഴ്ച കൊല്ലങ്കോട് അഗ്നിരക്ഷാസേനയും നെന്മാറ പോലീസും പ്രദേശവാസികളും ചേർന്ന് പുഴയുടെ വശങ്ങളിൽ തിരച്ചിൽ നടത്തി. പള്ളത്താമടയിലെ തോട്ടത്തിനോട് ചേർന്ന് ചെരുപ്പുകൾ കണ്ടെത്തി.

ഇതോടെയാണ് അടിപ്പെരണ്ട പുഴയും ഒലിപ്പാറ പുഴയും ചേരുന്ന അഞ്ചു കിലോമീറ്റർ ദൂരെയുള്ള രണ്ടൂട്ടിവരെ തിരച്ചിൽ നടത്തി. നെല്ലിയാമ്പതി മലനിരകളിൽനിന്ന് വെള്ളം കൂടുതൽ വരുന്നതിനാൽ പുഴകളിൽ ശക്തമായ കുത്തൊഴുക്കുണ്ട്‌. ഇത്രയും ദിവസം നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ പുഴയുടെ പല ഭാഗങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു ഒടുവിൽ ഇന്ന് രാവിലെയാണ് വെളിപാലത്തിന്റെ അടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *