
ഗതാഗതം തടസ്സപ്പെട്ടു
തോട്ടപ്പടി ആറാംകല്ലിൽ ദേശീയപാതയിൽ പിക്കപ്പ് വാൻ മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
ഇന്ന് കാലത്ത് പത്തരയോടെ പാലക്കാട് ഭാഗത്തേക്കുള്ള ട്രാക്കിലാണ് അപകടം സംഭവിച്ചത്. തോട്ടപ്പടി മേൽപ്പലം കഴിഞ്ഞു വരികയായിരുന്ന പിക്കപ്പ് വാനിന്റെ നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. ചരക്ക് ഇറക്കി വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡ്രൈവറുടെ പരിക്ക് സാരമുള്ളതല്ല.

