
വടക്കഞ്ചേരി: പാലക്കാട് ജില്ലാ ബോഡി ബിൽഡിംഗ് അസ്സോസിയേഷൻ്റെ നേത്യത്വത്തിൽ നടത്തുന്ന 47- മത് മിസ്റ്റർ.പാലക്കാട് മത്സരം ഇന്ന് വടക്കഞ്ചേരിയിൽ വച്ച് നടക്കും. ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി 300 ഓളം പേർ വിവിധ വിഭാഗങ്ങളിലായി മത്സരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേനത്തിൽ പറഞ്ഞു.തിങ്കളാഴ്ച വൈകുന്നേരം വടക്കഞ്ചേരി ബസ്സ്റ്റാൻ്റ് പരിസരത്ത് വച്ച് നടക്കുന്ന മത്സരങ്ങൾ മന്ത്രി പി എ മുഹമ്മദ്റിയാസ് നിർവ്വഹിക്കും.കെ രാധാകൃഷ്ണൻ എം പി, എം എൽ എ മാരായ പി പി സുമോദ്, കെ ഡി പ്രസേനൻ തുടങ്ങിയവർ സംബന്ധിക്കും. വടക്കഞ്ചേരി ലൈഫ് സ്റ്റെപ്പ് ജിംനേഷ്യത്തിൻ്റെ സഹകരണത്തോടെയാണ് മത്സരങ്ങൾ നടക്കുക. വാർത്താ സമ്മേളനത്തിൽ അസ്സോസിയേഷൻ ഭാരവാഹികളായ എസ് സൂരജ്, കെ എ കെ ബഷീർ, വി എം എ റഹ്മാൻ, വർഗ്ഗീസ് കെ തോമസ്, ഡിനോയ് കോമ്പാറ എന്നിവർ പങ്കെടുത്തു.

