ചെന്നൈ. വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’ വിജയ രംഗരാജു (70) അന്തരിച്ചു. തെലുങ്ക് നടനായ വിജയ രംഗരാജൻ എന്ന രാജ് കുമാർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത വിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ റാവുത്തർ എന്ന വേഷത്തിലൂടെ മലയാളിക്ക് ഏറെ പരിചിതനാണ് ഇദ്ദേഹം. അന്ത്യകർമ്മങ്ങൾ ചെന്നൈയിൽ നടക്കും.
