ദേശീയപാതയിൽ കാറും യാത്രക്കാരെയും തട്ടിയെടുത്ത സംഭവം:രണ്ടുപേർ അറസ്റ്റിൽ


വടക്കഞ്ചേരി ദേശീയപാതയിൽ കാറും യാത്രക്കാരെയും തട്ടിയെടുത്ത സംഭവം:രണ്ടുപേർ അറസ്റ്റിൽ
തൃശ്ശൂർ എരുമപ്പെട്ടി സ്വദേശികളായ സജീഷ് (34), മുഹമ്മദ് (28) എന്നിവരാണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദേശീയപാത നീലിപ്പാറയിൽ ഇന്നോവ കാറുകളിൽ എത്തിയ സംഘം മറ്റൊരു കാറിനെയും കാർ യാത്രികരെയും തട്ടിക്കൊണ്ടുപോയത്.പിന്നീട് ഇവർ കൊന്നഞ്ചേരിയിൽ കാർ ഉപേക്ഷിക്കുകയും, കാർ യാത്രകരെ തൃശൂരിൽ ഇറക്കിവിടുകയും ചെയ്തിരുന്നു.കൂടുതൽ പ്രതികൾ ഇനിയും അറസ്റ്റിലാവാൻ ഉണ്ടെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.ഇവർക്കായി അന്വേഷണം ഊർജ്ജതമാക്കി.പിടിയിലായവർ മുൻപ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ കൂടിയാണ്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *