ദേശീയപാതയിൽ നിർത്തിയിട്ട സ്വകാര്യ ബസിന് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം


മണ്ണുത്തി:തൃശൂർ-വടക്കഞ്ചേരി
ദേശീയപാതയിൽ യൂണിവേഴ്‌സിറ്റി കവാടത്തിന് മുന്നിൽ നിർത്തിയിട്ട സ്വകാര്യ ബസിന് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം. അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്.
ബസുകൾ ദേശീയപാതയിൽ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് മുൻപും വലിയ അപകടങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. സർവ്വീസ് റോഡിലൂടെ പോകേണ്ട വാഹനങ്ങൾ ദേശീയപാതയിലൂടെ തന്നെ സർവ്വീസ് നടത്തുന്നതും ദേശീയപാതയിൽ നിർത്തുന്നതും പതിവാണെന്ന് പ്രദേശത്തെ നാട്ടുകാർ പറഞ്ഞു. ദേശീയപാതയോട് ചേർന്ന് ബസ്‌ബേകൾ നിർമ്മിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *