
സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തിൽ എഞ്ചിനീയറിങ്, ഡിപ്ലോമ വിദ്യാർഥികള്‍ക്ക് ശനിയാഴ്ചകളിൽ മാത്രം നടത്തുന്ന പ്രോഗ്രാമിങ് ഇൻ പൈത്തണ്‍, പ്രോഗ്രാമിങ് ഇൻ സി++ കോഴ്‌സുകളിലേക്കും, പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥികള്‍ക്കായുള്ള കമ്പ്യൂട്ടറൈസ്‌ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് യൂസിംഗ് ടാലി (ജി.എസ്‌ടി) റെഗുലര്‍ കോഴ്‌സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കുമായി ശനിയാഴ്ചകളിൽ മാത്രം നടത്തുന്ന സ്പെഷ്യൽ ബാച്ചിലേക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in/services/courses എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ഓഫീസർ ഇൻ ചാർജ്, എൽ.ബി.എസ് സബ് സെന്റർ, നൂറണി, പാലക്കാട്-14 എന്ന വിലാസത്തിൽ ലഭിക്കും. ഫോണ്‍: 0491 2527425. , 9495793308.

