ആലത്തൂർ സബ് ആർ ടി ഒ ഓഫീസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ മിന്നൽ സന്ദർശനം.

ആലത്തൂർ: സബ് ആർ ടി ഒ ഓഫീസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ മിന്നൽ സന്ദർശനം. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മന്ത്രിയും എം എൽ എ കെ ഡി പ്രസേനനും ചേർന്ന് ഓഫീസിലെത്തിയത്. ഓഫീസ് നടപടി ക്രമങ്ങൾ പരിശോധിച്ച മന്ത്രി ഓഫീസ് വൃത്തിയായി സൂക്ഷിക്കണമെന്ന് ജീവനക്കാരോട് പറഞ്ഞു. എല്ലാ മാസവും സൂപ്പർ സാറ്റർഡേ എന്ന പേരിൽ ഓഫീസ് വൃത്തിയാക്കുന്ന പ്രവർത്തനം ഏറ്റെടുക്കണമെന്നും പറഞ്ഞു. ഒരു വർഷമായിട്ടും ആർ സി സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന് പരാതിപ്പെട്ടയാൾക്ക് പുതിയ അപേക്ഷ നൽകി അടിയന്തിരമായി ആർ സി പർട്ടിക്കുലർ നൽകാനും പൊതുജനങ്ങളോട് മാന്യമായി പെരുമാറാനും നിർദ്ദേശിച്ചു. പാലക്കാട് ആർ ടി ഒ ജേഴ്സൺ, എം വി ഐ സമീഷ്, എ എം വി ഐ വിപിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *