ആലത്തൂർ ഇരട്ടക്കുളത്തിനു സമീപം കനാലിലേക്ക് സ്കൂൾ ബസ് മറിഞ്ഞ 20 ഓളം കുട്ടികൾക്ക് പരിക്ക്

ആലത്തൂർ:ആലത്തൂർ ഇരട്ടക്കുളത്തിനു സമീപം കനാലിലേക്ക് സ്കൂൾ ബസ് മറിഞ്ഞ 20 ഓളം കുട്ടികൾക്ക് പരിക്ക്.ഇവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ആലത്തൂരിലെ സ്വകാര്യ സ്കൂളിലെ വാഹനം വിദ്യാർത്ഥികളുമായി വരുന്നതിനിടെ നിയന്ത്രണം തെറ്റിയാണ്കനാലിലേക്ക്‌ മറിഞ്ഞത്. പരിക്കേറ്റ വിദ്യാർത്ഥികളെ സമീപത്തെ പാടത്ത് പണിയെടുക്കുന്ന തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തിയത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *