ടോൾ പ്ലാസ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു.

വടക്കഞ്ചേരി : ദേശീയപാത കുഴികളടച്ച് സഞ്ചാരയോഗ്യമാക്കുന്നതുവരെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടും, സർവ്വകക്ഷി യോഗ തീരുമാനം അട്ടിമറിച്ചതിലും പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിയങ്കര ടോൾ പ്ലാസ ഉപരോധിച്ചു. ടോൾ പ്ലാസയിലേക്ക് ഇരച്ചുകയറിയ പ്രവർത്തകരെ പോലീസ് തടഞ്ഞതിനെ തുടർന്നായിരുന്നു ഉപരോധം.സ്ഥലം എംഎൽഎയും, എംപിമാരും,ടോൾ കമ്പനിയും ഒത്തുകളിച്ച് ജനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് സമരം ഉത്ഘാടനം ചെയ്ത കെ പി സി സി അംഗം പാളയം പ്രദീപ് ആരോപിച്ചു. ആറു പഞ്ചായത്തിലെ ജനങ്ങൾക്കു ലഭിച്ചിരുന്ന സൗജന്യം ഏഴര കിലോമീറ്ററാക്കിയത് ജനവഞ്ചനയാണെന്ന് അദ്ധേഹം കുറ്റപ്പെടുത്തി. ബ്ലോക്ക് പ്രസിഡന്റ് അഡ്വക്കേറ്റ് എം ദിലീപ് അധ്യക്ഷത വഹിച്ചു. കാരയങ്കാട്ട് ശിവരാമകൃഷ്ണൻ, എം എൻ സോമൻ,എ ഭാസ്കരൻ, എൻ ജയരാജ്‌,മോഹനൻ കല്ലിങ്കൽപാടം, ഇല്യാസ് പടിഞ്ഞാറേക്കളം,സി ചന്ദ്രൻ, റെജി കെ മാത്യു, ബാബു മാധവൻ, കെ മോഹൻദാസ്, വി എ മൊയ്തു, സന്തോഷ് കുമാർ, സി മണി എന്നിവർ പ്രസംഗിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *