
വടക്കഞ്ചേരിഇടുക്കി ജില്ലയിലെ, ഫോറസ്റ്റ് കേസ്, NDPS കേസ് ഉൾപ്പെടെ, വടക്കുംഞ്ചേരി പോലീസ് സ്റ്റേഷനിലെ 2016 ലെ
SC /ST കേസിൽ മണ്ണാർക്കാട് സ്പെഷ്യൽ കോടതി, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ബിനു ജോസഫ്, വയസ്സ് 30,
S/O ജോസഫ്, രാജാക്കാട്, ഉടുമ്പൻ ചോല, ഇടുക്കി എന്നയാളെയാണ് 22-12-24 ന് പുലർച്ചെ ഇടുക്കി ജില്ലയിലെ ദേവികുളത്ത് നിന്ന് വടക്കഞ്ചേരി പോലീസ് പിടികൂടിയത്.ഒരു മാസം മുമ്പ്, ഈ കേസിലെ മറ്റൊരു പ്രതിയായ കോട്ടയം സ്വദേശി ബിജുവിനെ കർണാടകയിലെ ഒളിവു സങ്കേതത്തിൽനിന്ന് സാഹസികമായി പിടികൂടിയിരുന്നു
സ്പെഷ്യൽ ഓപ്പറേഷന്റെ ഭാഗമായി,പാലക്കാട് പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് അവറുകളുടെ നിർദ്ദേശപ്രകാരം, ആലത്തൂര് ഡിവൈഎസ്പി ചുമതലയുള്ള ശ്രീ അശോകൻ ന്റെയും, വടക്കഞ്ചേരി ഇൻസ്പെക്ടർ ശ്രീ K. P ബെന്നിയുടെയും നേതൃത്വത്തിൽ വടക്കഞ്ചേരി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉവൈസ്, ബ്ലസൻ ജോസ്, സദാം ഹുസൈൻ, റിനു മോഹൻ, റിയാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.മണ്ണാർക്കാട് സ്പെഷ്യൽ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

