ദേശീയ പാതയിൽ കാർ തടഞ്ഞ് തട്ടിക്കൊണ്ടു പോയി കവർച്ച:കിഴക്കഞ്ചേരി പഴാർണി സ്വദേശി പിടിയിൽ


വടക്കഞ്ചേരി:ദേശീയപാത നീലിപ്പാറയിൽ യാത്രക്കാരെയും കാറും തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ.കിഴക്കഞ്ചേരി പഴാർണി സ്വദേശി ബിബിൻ (32)നാണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്.
ഇയാൾ കാർ തട്ടി കൊണ്ടുപോയ കേസിലെ സൂത്രധാരൻ മാരിൽ ഒരാൾ ആണെന്നും പോലീസ് പറഞ്ഞു.തമിഴ്നാട്ടിലും ദേശീയപാത കേന്ദ്രീകരിച്ച് കവർച്ച സംഭവത്തിൽ ഇയാൾക്കെതിരെ കേസുണ്ട്.
കഴിഞ്ഞ 14 നാണ് ദേശീയപാത നീലിപാറയിൽ ഇന്നോവ കാറിൽ എത്തിയ സംഘം സിനിമ സ്റ്റൈലിൽ മറ്റൊരു കാറിനേയും കാർ യാത്രക്കാരെയും തട്ടിക്കൊണ്ടുപോയത്.കാറിൽ പണമാണെന്ന് സംശയിച്ചാണ് ഇവർ കാറിൽ യാത്രക്കാരെയും തട്ടിക്കൊണ്ടു പോയത്, എന്നാൽ പണം കണ്ടെത്താൻ കഴിയാത്തതിനാൽ കാരയാത്രികരെ തൃശ്ശൂരിൽ ഇറക്കി വിടുകയും ഇവരുടെ കാർ വടക്കഞ്ചേരിക്ക് അടുത്ത് ഉപേക്ഷിക്കുകയും ചെയ്തുവെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. കേസിൽ ഇതോടെ ഈ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 7 ആയി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *