വടക്കഞ്ചേരി:മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ മേൽപ്പാലത്തിന്റെ ജോയിന്റുകളിലെ കോൺക്രീറ്റ് പാളികളും ടാറും അടർന്ന് താഴേക്ക് വീണതിനെ തുടർന്ന്
മേൽപ്പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു.
പാലത്തിന്റെ ജോയിന്റുകളിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.2022-ൽ മാത്രം തുറന്നുകൊടുത്ത ഈ മേൽപ്പാലം നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമാകുന്നത്.
120-ലധികം തവണ പാലം പൊളിച്ച് പണിതിട്ടും ഇപ്പോഴും തുടരുന്ന ദുരിതം വലിയ ആശങ്ക ഉയർത്തുന്നു.ജോയിന്റുകളിലെ തകരാർ എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.ഗതാഗതം നിർത്തിവെച്ചതോടെ, പാലത്തിന് താഴെയുള്ള സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇത് ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്
