ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വടക്കഞ്ചേരി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.കിഴക്കഞ്ചേരി ഇളങ്കാവ് കൊപ്പത്ത് വീട്ടിൽ സജിത്ത് ( 40) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 8 ന് ബൈക്ക് വടക്കഞ്ചേരി ഡയാന ഹോട്ടലിന് സമീപത്ത് വച്ച് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജിത്ത് ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *