മംഗലംഡാം: കടപ്പാറ പോത്തൻതോടിനു സമീപം സ്വകാര്യ തോട്ടത്തിലെ വീട്ടിൽ ആദിവാസിയായ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കടപ്പാറ കുഞ്ചിയാർപതി രാമസ്വാമി (53) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. ബുധനാഴ്ച രാവിലെ ഏട്ടരയോടെയാണ് സംഭവം അറിയുന്നത്.
തലയ്ക്കടിയേറ്റതായി പോലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.രാമസ്വാമിയും ഒലിപ്പാറ കൽച്ചാടി ആദിവാസി ഊരിലെ സ്ത്രീയും രണ്ട് മാസമായി പോത്തൻതോട്ടിലെ വീട്ടിൽ താമസിക്കുന്നുണ്ട്.
