ഫാ. മാർട്ടിൻ പുന്നോലിൽ അന്തരിച്ചു

വടക്കഞ്ചേരി : മധ്യപ്രദേശ് സത്നാ രൂപതാ വൈദികനും കണക്കൻ തുരുത്തി രാജഗിരി ഇടവകാംഗവുമായ ഫാ. മാർട്ടിൻ (ബിനോയ് ) പുന്നോലിൽ (54) നിര്യാതനായി. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സത്നാ രൂപതയില
സിദ്ധിയിൽ നിന്ന് തന്റെ മിഷൻ കേന്ദ്രമായ ഗിജ്വാവാറിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ തന്നെ വഴിയരികിൽ വിശ്രമിക്കുകയുമായിരുന്നു. അതിനിടയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴെയ്ക്കും മരിച്ചു
മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിക്കും. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് സത്നാ രൂപത അധ്യക്ഷൻ മാർ ജോസഫ് കൊടക്കല്ലിലും പാലക്കാട് രൂപത അധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെയും കാർമികത്വത്തിൽ രാജഗിരി തിരുഹൃദയ പള്ളി സെമിത്തേരിയിൽ നടക്കും.

1973 മാർച്ച് 29-നാണ് മാർട്ടിൻ അച്ഛന്റെ ജനനം. 2002 ജനുവരി 7-ന് വൈദികപട്ടം സ്വീകരിച്ചു. പാലക്കാട് രൂപതയിലെ ജോസഗിരി സെന്റ് ജോസഫ് പള്ളി വികാരിയായി കുറച്ചുകാലം സേവനം ചെയ്തിട്ടുണ്ട്. കണക്കൻതുരുത്തി ആനക്കുഴിപ്പാടം പുന്നോലില്‍ വീട്ടിൽ പരേതരായ ജോസഫ് – മറിയക്കുട്ടി ദമ്പതികളുടെ ഏഴ് മക്കളിൽ ഇളയ മകനാണ് ഫാ. മാർട്ടിൻ പുന്നോലിൽ. സഹോദരങ്ങൾ: അഗസ്റ്റിൻ ( പാപ്പച്ചൻ ), ഫിലോമിന, പരേതനായ ജോർജ്, പരേതനായ ജോസ്, മേഴ്സി, റോയി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *