വടക്കഞ്ചേരിയിൽ വീണ്ടും തെരുവുനായ ആക്രമണം രണ്ടു പേർക്ക് കടിയേറ്റു.

വടക്കഞ്ചേരി:തെരുവുനായ ആക്രമണത്തിൽ രണ്ടു പേർക്ക് കടിയേറ്റു. കിഴക്കഞ്ചേരി കോരഞ്ചിറ അമ്പിട്ടൻ തരിശ് സഹദേവൻ (60), വണ്ടാഴി ഷെഫീഖ് (52) എന്നിവർക്കാണ് കടിയേറ്റത്. വടക്കഞ്ചേരി ടൗണിന് അടുത്ത് ഡയാന ഹോട്ടലിനു സമീപം വർക്ക് ഷോപ്പ് ജീവനക്കാരനായ ഷെഫീഖിന് ജോലിക്കിടയിലാണ് നായയുടെ കടിയേറ്റത്.
പിന്നീട് ഈ നായ അല്പം മാറി സമീപത്ത് ലോട്ടറി കച്ചവടം നടത്തുകയായിരുന്നു സഹദേവനെയും കടിക്കുകയായിരുന്നു.നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നു.പട്ടിക്ക് പേ വിഷബാധ ഉണ്ടോ എന്ന സംശയിക്കുന്നു.പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി നായയെ പരിശോധനയ്ക്ക് മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നായയുടെ ആക്രമണം ഉണ്ടായത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *