വടക്കഞ്ചേരി: തൃശൂർ വടക്കേ സ്റ്റാൻ്റിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് കിഴക്കഞ്ചേരി സ്വദേശി മരിച്ചു.ചെറുകുന്നം സുനിൽകുമാർ (കണ്ണപ്പൻ – 50 ) ആണ് മരിച്ചത്.വെള്ളിയാഴ്ച പകൽ രണ്ട് മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്.സുനിൽകുമാർ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി മരിച്ചു.കല്യാൺ ജ്വല്ലേഴ്സിൽ ഇലക്ട്രീഷ്യനാണ് സുനിൽകുമാർ. അച്ഛൻ: പരേതനായ നാകുണ്ണി അമ്മ: കമലം ഭാര്യ’ കവിത ( യൂണിവേഴ്സൽ സ്റ്റീൽസ് വടക്കഞ്ചേരി) മക്കൾ: ആതിര, ആദിത്യൻ സഹോദരങ്ങൾ: സുഭാഷ് ബാബു (സി എസ് സി സെൻ്റർ കണിയമംഗലം) സ്മിത
