ഒല്ലൂർ: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാനും കാറും കൂട്ടിയിടിച്ച് 13 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ ഒന്നരയോടെ ഒല്ലൂരിൽ വച്ച് ആന്ധ്രയിൽ നിന്ന് ശബരിമലയ്ക്ക് പോയിരുന്ന വാഹനവും കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ തൃശൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ വാൻ മറിഞ്ഞു.
