അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.

മണ്ണുത്തി: വാഹനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മണ്ണുത്തി പട്ടാളക്കുന്ന് കല്ലിങ്ങൽ വീട്ടിൽ രാജൻ (61) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ നടത്തറ ബൈപ്പാസിലാണ് അപകടമുണ്ടായത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുമ്പോഴാണ് മരണം സംഭവിച്ചത്. ഒല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും സെക്യൂരിറ്റി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *