വാണിയംപാറ:നിയന്ത്രണംവിട്ട ജീപ്പ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു.കൊല്ലം പത്തനാപുരത്ത് നിന്നും നിലമ്പൂരിലേക്ക് ഇലക്ഷൻ വർക്കിനായി പോയിരുന്ന ജീപ്പ് ആണ് അപകടത്തിൽ പെട്ടത്.ഇന്ന് പുലർച്ചെ അഞ്ചരയ്ക്കാണ് അപകടം ഉണ്ടായത്. മേൽപാത നിർമ്മാണം നടക്കുന്നതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്ത് വെച്ചായിരുന്നു അപകടം.
