മണ്ണുത്തി. തൃശൂർ സിറ്റി പോലീസ് ജില്ലാ സ്പോർട്സിനോട് അനുബദ്ധിച്ചു നടന്ന ഫുട്ബോൾ മത്സരത്തിനിടെ മണ്ണുത്തി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. മുല്ലക്കര വെളുത്തേടത്ത് പറമ്പിൽ അരുൺ കുമാർ (40) ആണ് മരിച്ചത്. ഫുട്ബോൾ കളിക്കിടെ വിശ്രമിക്കുന്ന സമയത്ത് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് (ഞായറാഴ്ച) വൈകിട്ട് നാലിന് വടൂക്കര ശ്മശാനത്തിൽ.
