കല്ലിങ്കൽപ്പാടത്തിനു സമീപം പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

വടക്കഞ്ചേരി:വാണിയമ്പാറ-കല്ലിങ്കൽപ്പാടം റോഡിൽ കല്ലിങ്കൽപ്പാടത്തിനു സമീപം പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. എളനാട് കിഴക്കുമുറി വാക്യപാടം വി.എസ്.അനീഷാണ് (ചക്കര 22) മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നടത്തിപ്പാറ നിതിനേഷിന് (22) പരിക്കേറ്റു. അനീഷും നിതിനേഷും ബൈക്കിൽ വാണിയമ്പാറയിലേക്ക് വരുന്നതിനിടെ കല്ലിങ്കൽപ്പാടത്തിനു സമീപമുള്ള വളവിൽ എതിരെ വന്ന പിക്കപ്പ് വാൻ ബൈക്കിൽ ഇടിക്കുകയായിരുന്നു. നിതിനേഷാണ് ബൈക്ക് ഓടിച്ചത്. ഇടിയിൽ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു. ഇരുവരും റോഡരികിലേക്ക് തെറിച്ചു വീണു. പിക്കപ്പ് വാൻ നിർത്താതെ പോയി. നാട്ടുകാർ ചേർന്ന് ഇരുവരെയും തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനീഷ് മരിച്ചു. വടക്കഞ്ചേരി പോലീസ് കേസെടുത്തു. അനീഷിൻ്റെ അച്ഛൻ: സുബ്രഹ്മണ്യൻ. ഭാര്യ: നന്ദന. സഹോദരങ്ങൾ: സുഭാഷ്, സുമേഷ്, സുനീഷ്, സുഭിഷ,സുജിത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *