മുൻ മാധ്യമപ്രവർത്തകൻ ജോർജ് പുന്നോലിന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണയോഗം ചേർന്നു

വടക്കഞ്ചേരി: വടക്കഞ്ചേരിയിലെ മുൻ പത്രപ്രവർത്തകനായിരുന്ന പി. ജെ. ജോർജ് പുന്നോലിന്റെ നിര്യാണത്തിൽ പ്രസ്സ്ക്ലബ്ബിന്റെ നേതൃത്വത്തിൽ വടക്കഞ്ചേരി ടൗണിൽ നടത്തിയ സർവ്വകക്ഷി അനുസ്മരണയോഗം മുൻ മന്ത്രി വി.സി. കബീർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.വി. ശിവദാസ് അധ്യക്ഷത വഹിച്ചു. പ്രസ്സ് ക്ലബ് സെക്രട്ടറി സഞ്ജു സെബാസ്റ്റ്യൻ,
സി.പിഎം . ഏരിയാ കമ്മിറ്റി അംഗം സി.തമ്പു, ഡി സി.സി.മെമ്പർ റെജി കെ.മാത്യു, ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗം എൻ.വി. വാസുദേവൻ,
കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി തോമസ് ജോൺ കാരു വള്ളി, എ.സുരേഷ് കുമാർ (സിപിഐ), എസ്. ബഷീർ (എൻ സി പി), സെയ്താലി ( മുസ്ലിം ലീഗ്),കെ.എം. ജലീൽ (വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ), സി.കെ.അച്യുതൻ( വ്യാപാരസംരക്ഷണസമിതി പ്രസിഡണ്ട് ),മുതിർന്ന പത്രപ്രവർത്തകൻ എം. എസ്. അബ്ദുൽ ഖുദ്ദൂസ്, ജിജോ അറക്കൽ, സലീം തണ്ടലോട് എന്നിവർ പ്രസംഗിച്ചു

You May Also Like

Leave a Reply

Your email address will not be published. Required fields are marked *