പുതുക്കോട് പാട്ടോല കിഴക്കേ വീട്ടിൽ സി നാരായണൻ ( സി എൻ പാട്ടോല – 91) അന്തരിച്ചു.

പുതുക്കോട്: പാട്ടോല കിഴക്കേ വീട്ടിൽ സി നാരായണൻ ( സി എൻ പാട്ടോല – 91) അന്തരിച്ചു.സംസ്ക്കാരം ചൊവ്വാഴ്ച വൈകുന്നേരം 4 ന് ഐവർമoത്തിൽ.മണപ്പാടം നാരായണ യു പി സ്കൂൾ പ്രധാന അധ്യാപകനായിരുന്നു. ഗ്രന്ഥശാല – അധ്യാപക പ്രസ്ഥാനങ്ങൾ കെട്ടിപെടുക്കുന്നതിൽ നേതൃത്വനിരയിൽ നിന്നും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തത്തയമ്മ മക്കൾ: കെ എൻ സുകുമാരൻ (സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം, പുതുക്കോട് സർവ്വീസ് സഹകരണബാങ്ക് പ്രസിഡൻറ്, കെ എസ് ടി എ മുൻ സംസ്ഥാന പ്രസിഡൻ്റ്), ലത (റിട്ട. പ്രധാന അധ്യാപിക നാരായണ യു പി സ്കൂൾ മണപ്പാടം), സുമ (റിട്ട. പ്രധാന അധ്യാപിക എൽ പി എസ് കണ്ണിയാമ്പുറം), മോഹനൻ (ഗുജറാത്ത്) സുനില (അധ്യാപിക എച്ച് എസ് എസ് വല്ലപ്പുഴ) മരുമക്കൾ: ലീല (റിട്ട. അധ്യാപിക എ യു പി എസ് കണ്ണമ്പ്ര), സുകുമാരൻ (മാനേജർ നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ പഴയന്നൂർ), ഹരിനാരായണൻ (റിട്ട. മാനേജർ പട്ടാമ്പി സർവ്വീസ് സഹകരണ ബാങ്ക്), മാലിനി, മനോഹരൻ (റിട്ട. പ്രധാന അധ്യാപകൻ യു.പി സ്കൂൾ പരുതൂർ)

You May Also Like

Leave a Reply

Your email address will not be published. Required fields are marked *