
അയ്യായിരം രൂപയും 60,000 രൂപയുടെ ലോട്ടറി ടിക്കറ്റും കവർന്നു.
വടക്കഞ്ചേരി:വടക്കഞ്ചേരിയിലെ ലോട്ടറി കടയിൽ മോക്ഷണം.അയ്യായിരം രൂപയും 60,000 രൂപയുടെ ലോട്ടറി ടിക്കറ്റും കവർന്നു.പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർ വശം വിനായക ലോട്ടറി ഏജൻസിലാണ് കവർച്ച നടന്നത്.ഇന്ന് രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് ഉടമ മോഷണവിവരം അറിയുന്നത്.ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ട്ടാവ് അകത്ത് കയറിയത്.പൂട്ട് പൊളിക്കാൻ ഉപയോഗിച്ച കമ്പി കടക്കുള്ളിൽ നിന്നും കണ്ടെത്തി.
ഈ കടയുടെ നേരേ എതിർ വശത്ത് കഴിഞ്ഞ ആഴ്ച്ച കടക്കുള്ളിൽ മോഷണം നടന്നിരുന്നു. നാണയത്തുട്ടുകൾ മാത്രം നഷ്ടപ്പെട്ടതിനാൽ ഉടമ അന്ന് പരാതി നൽകിയില്ല.വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി.

