
വടക്കഞ്ചേരി: വടക്കഞ്ചേരി സബ് ട്രഷറി ഓഫീസർ, പി. പി. ഹരിദാസ് സേവനത്തിൽ നിന്ന് വിരമിച്ചു. ആറുവർഷം പാലക്കാട് മലപ്പുറം ജില്ലകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷമാണ് ട്രഷറി വകുപ്പിൽ അക്കൗണ്ടന്റായി ആലത്തൂർ ട്രഷറിയിൽ ജോലിയിൽ പ്രവേശിച്ചത്. ട്രഷറർ, സൂപ്രണ്ട്, തുടങ്ങി വിവിധ തസ്തികകളിൽ ജില്ലയിലെ വിവിധ ട്രഷറുകളിൽ സേവനമനുഷ്ഠിച്ചു. ഓഫീസർ ഏഴ് വർഷമായി സേവനമനുഷ്ഠിക്കുകയായിരുന്നു. വടക്കഞ്ചേരി സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഇദ്ദേഹത്തിന്റെ കാലത്താണ് പൂർത്തീകരിച്ചത്. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയാണ്. വടക്കഞ്ചേരി മഞ്ഞപ്രയിൽ ചങ്ങരം കണ്ടത്തിൽ വൈശാഖത്തിൽ ആണ് താമസം. ഭാര്യ രജനി മഞ്ഞപ്ര ഗവ.യു.പി. സ്കൂൾ അധ്യാപികയാണ്. വിരമിക്കലിനോടനുബന്ധിച്ച് പെൻഷൻ, സർവീസ് സംഘടന, ജീവനക്കാർ, തുടങ്ങി വിവിധ മേഖലയിലുള്ളവർ പി. പി. ഹരിദാസിനെ യാത്രയയപ്പ് നൽകി.

