കുറുമ്പ ട്രസ്റ്റ് നിർമ്മിച്ച് നൽകുന്ന അംഗൻവാടിക്ക് തറക്കല്ലിട്ടു.

വടക്കഞ്ചേരി: ശ്രീകുറുമ്പ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, കിഴക്കഞ്ചേരി പഞ്ചായത്തിലെ മൂലംകോട് കാളത്തോട്ടത്ത് നിർമ്മിച്ചു നൽകുന്ന സ്മാർട്ട് അംഗൻവാടിയുടെ തറക്കല്ലിടൽ ചടങ്ങ്
ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കവിത മാധവൻ അധ്യക്ഷയായി.
2200 ചതുരശ്ര അടി വലുപ്പത്തിൽ രണ്ടു നിലകളിലായാണ് അംഗൻവാടിയുടെ നിർമ്മാണം പൂർത്തീകരിക്കുക. 68 ലക്ഷം രൂപയാണ് ട്രസ്റ്റ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. ആധുനിക രീതിയിൽ രൂപകൽപ്പന ചെയ്യുന്ന അംഗൻവാടി കെട്ടിടം രാജ്യത്തിന് തന്നെ മാതൃകയാകുന്ന അംഗൻവാടികളിൽ ഒന്നായിരിക്കും എന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ആറുമാസത്തിനകം പണി പൂർത്തീകരിക്കാൻ ആണ് തീരുമാനം. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗം പ്രമോദ്, ട്രസ്റ്റ് ഭാരവാഹികളായ ഡോ. വി എ ഗംഗാധരൻ, പി പരമേശ്വരൻ, വി മായൻകുട്ടി എന്നിവർ സംസാരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *