പരുവാശ്ശേരി വലിയകുളം വീണ്ടെടുക്കാൻ ജനകീയ ഒപ്പുശേഖരണത്തിന് തുടക്കമായി

 

വടക്കഞ്ചേരി: നാടിന്റെ പൊതുനന്മയ്ക്കായി സ്വകാര്യ വ്യക്തികൾ ഉദാരമനസ്സോടെ സൗജന്യമായി പഞ്ചായത്തിന് വിട്ടുനൽകിയ ചരിത്രപ്രസിദ്ധമായ പരുവാശ്ശേരി വലിയകുളം കാൽ നൂറ്റാണ്ടായി അവഗണിക്കപ്പെട്ടു കിടക്കുന്നതിനെതിരെ പ്രദേശവാസികളിൽ പ്രതിഷേധം കനക്കുന്നു.മൂന്ന് ഏക്കറോളം സ്ഥലത്ത്,നിറയെ ജലസമ്പത്തുള്ള വലിയകുളം അധികൃതരുടെ കടുത്ത അനാസ്ഥ മൂലം ഇന്ന് ചെളി നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. മുൻപ് പേരിന് ചില നവീകരണ പ്രവർത്തനങ്ങൾ നടന്നെങ്കിലും കുളം പൂർണ്ണമായും ഉപയോഗശൂന്യമായി തുടരുകയാണ്. വേനലിൽ നാടാകെ കുടിവെള്ളത്തിനും കൃഷിക്കുമായി വലയുമ്പോഴാണ് സ്വകാര്യ വ്യക്തികൾ നാടിനായി സൗജന്യമായി നൽകിയ ഈ വലിയ ജലാശയം നാഥനില്ലാതെ നശിക്കുന്നത്.
പ്രതിഷേധം ശക്തമായതോടെ ജലാശയം വീണ്ടെടുക്കുന്നതിനായി പൊതുപ്രവർത്തകൻ സഞ്ജു പരുവാശ്ശേരിയുടെ നേതൃത്വത്തിൽ സമഗ്രമായ ജനകീയ ഒപ്പുശേഖരണത്തിന് ആരംഭിച്ചു.
നിവേദനം കേരള മുഖ്യമന്ത്രി, തദ്ദേശ-കൃഷി-ജലസേചന വകുപ്പ് മന്ത്രിമാർ, ജില്ലാ കളക്ടർ, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവർക്ക് നേരിട്ട് സമർപ്പിക്കും.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *