46 ഗ്രാം എം ഡി എം എ യുമായി യുവതിയും യുവാവും വടക്കഞ്ചേരി പോലീസിന്റെ പിടിയിൽ

വടക്കഞ്ചേരി: 46 ഗ്രാം എം ഡി എം എ യുമായി യുവതിയും യുവാവും വടക്കഞ്ചേരിയിൽ പിടിയിൽ.കോട്ടയം പൊൻകുന്നം പുതുപറമ്പിൽ എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്.ഞായറാഴ്ച പകൽ ഒൻപത് മണിയോടെ പന്നിയങ്കര ടോൾ പ്ലാസ്സക്ക് സമീപമാണ് ഇവർ പിടിയിലായത്.ബാംഗ്ലൂരിൽ നിന്നും ഇരുവരും വ്യത്യസ്ഥ ട്രാവൽസ് ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു.ഇതിനിടെ പന്നിയങ്കരയിൽ ബസ് ഇറങ്ങിയശേഷം മറ്റൊരു ബസ്സിൽ ഒരുമിച്ച് യാത്ര ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെയാണ് പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലാകുന്നത്.
പിടിയിലാവുമ്പോൾ ഇവരുടെ കൈവശം 45.253ഗ്രാം എം ഡി എം എ ആണ് ഉണ്ടായിരുന്നു.
244.089 ഗ്രാം ഷാഹുലിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും, 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തിൽ നിന്നുമാണ്കണ്ടെടുത്തത്.
സുഹൃത്തുക്കളായ ഇവർ ബാംഗ്ലൂരിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.അന്തർ സംസ്ഥാന ലഹരി കടത്ത് സംഘവുമായി ബന്ധമുള്ളവർ ആണ് ഇവർ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.സംഭവത്തെ കുറിച്ച് പൊലീസ് കൂടുതൽ അന്വേഷിച്ചു വരുകയാണ്.ഇവരുടെ പേരിൽ മറ്റ് കേസുകൾ ഇല്ലെന്നാണ് വിവരം.കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
ജില്ലാ പോലീസ് മേധാവി അബ്ദുൽ റാഷിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
വടക്കഞ്ചേരി സിഐ എബി എം.പി, എസ് ഐ ഫാദിൽ റഹ്മാൻ, എ എസ് ഐ പി വി പ്രദീപ്, എസ് സി പി ഒ മാരായ ജോൺ ക്രൂസ്, ജി ബവീഷ്, സി പി ഒ റെയ്സ്ഭാനു, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ ബ്ലെസ്സൻ ജോസ്, സി പി ഒ മാരായ എ റിയാസ്, കെ ലൈജു, സജ്ന റഹീംമുത്തു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *