സ്ത്രീകൾക്ക് സൗജന്യ യാത്ര: വടക്കഞ്ചേരിയിൽ യൂ ഡി എഫ് ആഹ്ലാദദിനാചരണം നടത്തി.

വടക്കഞ്ചേരി:സ്ത്രീകൾക്ക് സൗജന്യ യാത്ര വടക്കഞ്ചേരിയിൽ യൂ ഡി എഫ് ആഹ്ലാദദിനാചരണം നടത്തി.യൂ ഡി എഫ് സർക്കാർ ഉറപ്പ് നൽകിയ ഇന്ദിരാ ഗ്യാരണ്ടി പദ്ധതി യാഥാർഥ്യമാക്കിക്കൊണ്ട് കേരളത്തിലെ മുഴുവൻ കെ എസ് ആർ ടി സി.ഓർഡിനറി ബസ്സുകളിലും ജൂൺ 15മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര “പ്രിയദർശിനി”
എന്ന പേരിൽ യൂ ഡി എഫ് സർക്കാർ തീരുമാനിച്ച ജനകീയ പരിപാടിക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് യൂ.ഡി.എഫ് തരൂർ നിയോജകമണ്ഡലം
കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി ഇന്ദിര പ്രിയദർശിനി ബസ് സ്റ്റാൻഡിൽ ആഹ്ലാദ ദിനാചരണം നടത്തിയത്.
ഡിസിസി സെക്രട്ടറി ശ്രീമതി: ശാന്താ ജയറാം ഉദ്ഘാടനം ചെയ്തു. യുഡിഫ് നിയോജക മണ്ഡലം ചെയർമാൻ പി. മനോജ് കുമാർ അദ്ധ്യക്ഷനായി. ഡിസിസി സെക്രട്ടറിമാരായ സരസ്വതിരാമചന്ദ്രൻ , ഡോക്‌ടർ അർസലൻ നിസാം, കെ ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് വേലയുധൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ജോബി ജോൺ, യുഡിഫ് കൺവീനർ പി.സി. അബ്‌ദുള്ള,
വടക്കഞ്ചേരി ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ: ദിലീപ്, വടക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശികല ടീച്ചർ, വടക്കഞ്ചേരി മണ്ഡലം പ്രസിഡൻ്റ് ഇല്യാസ് പടിഞ്ഞാറേക്കളം എന്നിവർ സംസാരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *