വടക്കഞ്ചേരി: കിഴക്കഞ്ചേരി പാലക്കുഴിയിൽ നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് നാല് പേർക്ക് പരിക്ക് .കാരപ്പാടം സ്വദേശി നിഷാദ് (42), ഭാര്യ ജസീന (33) മക്കളായ നീതു (10), ദുഅ (6) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടു കൂടിയാണ് അപകടം സംഭവിച്ചത്.കുടുംബസമേതം പാലക്കുഴി വെള്ളചാട്ടം കണ്ട് മടങ്ങുന്നതിനിടെ താണിചുവട് ഇറക്കത്തിൽ വച്ച് നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിയുകയായിരുന്നു.പരിക്കേറ്റവരെ ഇരട്ടക്കുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
