
വടക്കഞ്ചേരി: തകർന്നു കിടക്കുന്ന പുതുക്കോട് അഞ്ചുമുറി – തച്ചനടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പുതുക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ബി ജെ പി വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്രീരാജ് വള്ളിയോട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഡി. ധനിത, അധ്യക്ഷയായി.
സംസഥാന സമിതി അംഗം സി.എസ് ദാസ് മുഖ്യപ്രഭാഷണം നടത്തി. എൻ വി .വാസുദേവൻ, എൻ. കൃഷ്ണകുമാർ, സി. അജിഷ് , ജി സൽ പ്രകാശ്, ടി.പ്രതാപ് എന്നിവർ സംസാരിച്ചു.

