വടക്കഞ്ചേരി: ഇലക്ട്രിക് സാമഗ്രികൾ മോഷ്ടിച്ചയാൾ പിടിയിൽ.തേങ്കുറിശ്ശി മഞ്ഞളൂർ വള്ളിക്കാട് പ്രമോദ് (45) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം തേനിടുക്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ നിർമ്മാണം നടക്കുന്ന സ്റ്റേഡിയത്തിൽ നിന്നും ഇലക്ട്രിക് കേബിൾ മോഷ്ടിക്കുകയായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇയാൾ ഇതിന് സമീപത്ത് പണിക്ക് വന്നതായിരുന്നു.ഇത് പോലെ പല സ്ഥലത്ത് നിന്നും ഇയാൾ ഇത്തരത്തിൽ മോഷണം നടത്താറുണ്ടെന്ന് പറയുന്നു. ആരും പരാതിപ്പെടാത്തതിനാൽ കേസുണ്ടായിരുന്നില്ല. വടക്കഞ്ചേരി പൊലീസിന് ലഭിച്ച പരാതിയെ തുടർന്ന് വെളളിയാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.വടക്കഞ്ചേരി സി ഐ കെ പി ബെന്നി, എസ് ഐ മാരായ കെ എ ഷാജു, പി സി സനേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ദിലീപ് കുമാർ, ജോൺ ക്രൂസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

