ആലത്തൂര്‍ താലൂക്ക്തല അദാലത്തിൽ ലഭിച്ചത് 891പരാതികൾ


മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ആലത്തൂര്‍ ഹോളി ഫാമിലി കോണ്‍വെന്റ് സ്‌കൂളില്‍ നടന്ന ആലത്തൂര്‍ താലൂക്ക് തല അദാലത്തിൽ ആകെ ലഭിച്ചത് 891 പരാതികൾ.
ഇതിൽ 454 പരാതികൾ അദാലത്തിലേക്കായി നേരത്തെ ഓൺലൈനായും താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങൾ വഴിയും ലഭിച്ചതാണ്.
437 പരാതികളാണ് അദാലത്ത് നടന്ന ഹോളി ഫാമിലി സ്കൂളിൽ സജ്ജീകരിച്ച വിവിധ കൗണ്ടറുകളിലായി ലഭിച്ചത്.
തത് സമയം ലഭിച്ച പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർ മുഖേന ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറും. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാൻ പറ്റാത്ത പരാതികൾ സർക്കാറിലേക്ക് കൈമാറും. ലഭിച്ച പരാതികളിൽ 294 എണ്ണം ഇതിനകം പരിഹരിച്ചു. 159 പരാതികൾ അദാലത്തിൽ പരിഗണിക്കേണ്ടതല്ലാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ പരാതികൾ നേരിട്ട് അതത് വകുപ്പുകളിലേക്കും കൈമാറും.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *